മഞ്ചേരി: നഗരസഭയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഞ്ചേരിയുടെ പൈത്യകം വിളിച്ചോതുന്ന തരത്തിലുള്ള പ്രവേശന കവാടം നിര്‍മിക്കുന്നതിനായി തറക്കല്ലിട്ടു. മുട്ടിപ്പാലത്ത് എം. റഹ്മത്തുള്ള എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സിടിഡിഎസിന്റെ നേതൃത്വത്തിലാണ് മുട്ടിപ്പാലത്ത് കവാടം നിര്‍മിക്കുന്നത്.
നഗരസഭാ ചെയര്പേഴ്സന് വല്ലാഞ്ചിറ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സിടിഡിഎസ് പ്രതിനിധി എം.പി. സുധീര്‍ ബാബു പദ്ധതി പ്രഖ്യാപനം നടത്തി.
നഗരസഭാ വൈസ് ചെയര്പേഴ്സന് അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ സക്കീര്‍ വല്ലാഞ്ചിറ, കെ. പി. ഉമ്മര്‍, എം. വി. അബൂബക്കര്‍, റിസ്വാന സാദിഖ് കൂളമഠത്തില്‍, കൗണ്‍സിലര്‍മാരായ മുജീബ് മുട്ടിപ്പാലം, കെ.സി. ഉണ്ണികൃഷ്ണന്, വല്ലാഞ്ചിറ ബുഷ്റാബി, സബാന സലീം, ജയശ്രീ ശങ്കരന്, നിഷാന്ത് അരുകിഴായ, യു. ശ്രീകാന്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹുസൈന് മേച്ചേരി, എ.പി. മജീദ് മാസ്റ്റര്‍, ഹുസൈന് വല്ലാഞ്ചിറ, മുന്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സി. സക്കീന, മുന്‍ കൗണ്‍സിലര്‍ ശ്രീവിദ്യ എടക്കണ്ടത്തില്‍, സാദിഖ് കൂളമഠത്തില്‍, സിടിഡിഎസ് സിഇഒ ഇ.കെ. ലിജി തുടങ്ങിയവര്‍ പ്രസംഗിച്ചു.